‘അന്നും ഇന്നും വിഷമം മാത്രം’: നിമിഷക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗോകുൽ

 നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്. ‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ.

author-image
Anagha Rajeev
New Update
aa
Listen to this article
0.75x1x1.5x
00:00/ 00:00

നടി നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെയുള്ള സൈബർ ആക്രമണത്തിലും വിഷമം മാത്രമേയുള്ളൂവെന്ന് ഗോകുൽ പറയുന്നു. അന്ന് അത് പറയുമ്പോൾ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്നില്ലെന്നും ഗോകുൽ  പ്രതികരിച്ചു.

 നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്. ‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ. അന്നത് പറയുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോൾ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവർ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.’ ഗോകുൽ സുരേഷിന്റെ വാക്കുകൾ.

സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. ‘അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോൾ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എന്റെ മുമ്പിൽ ക്യാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കിൽ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ കൂടുതൽ ശ്രമിച്ചത്. അതിനെയൊക്കെ മറികടന്ന് അച്ഛൻ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. 

കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും. എന്തെങ്കിലും മോശമോ അബദ്ധമോ പറ്റുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന വ്യഗ്രത നല്ലത് ചെയ്യുമ്പോളും കാണിക്കണം.’ ഗോകുൽ പറഞ്ഞു.

gokul suresh