ത്രില്ലടിപ്പിക്കാൻ "ഗോളം" ജൂൺ 7-ന് തീയേറ്ററുകളിൽ

നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം "ഗോളം " ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്നു.

author-image
Athul Sanil
Updated On
New Update
golam
Listen to this article
0.75x 1x 1.5x
00:00 / 00:00

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം "ഗോളം " ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്നു.

 

മൈക്ക്, ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി, സുധി കോഴിക്കോട്, പ്രവീൺ വിശ്വനാഥ്, കാർത്തിക് ശങ്കർ, അനു ആനന്ദൻ, അൻസൽ പള്ളുരുത്തി ,നിനാൻ അലക്സ്, സഞ്ജയ്, ഉണ്ണി ദേശപോഷിണി, ഏക, ആശ മഠത്തിൽ, ശീതൾ ജോസഫ്, ഗായത്രി സതീഷ്, ആരിഫ ഹിന്ദ്, ഗൗരി പാർവ്വതി, അഞ്ജന ബാബു, അല എസ് നയന, റിൽന, രമാദേവി, പ്രിയ ശ്രീജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

 

പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെയും ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. നവാഗതനായ എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ഗാനരചന - വിനായക് ശശികുമാർ, എഡിറ്റർ - മഹേഷ്‌ ബുവനേന്ത് എന്നിവരാണ്.

 

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-നിമേഷ് താനൂർ,മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രതീഷ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ, സ്റ്റിൽസ് - ജസ്റ്റിൻ വർഗീസ്, കളറിസ്റ്റ് - ശ്രീക് വാര്യർ, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ - സംഗീത ജനചന്ദ്രൻ, പരസ്യക്കല - യെല്ലോ ടൂത്ത്സ്, വിതരണം-ശ്രീ പ്രിയ കമ്പയ്ൻസ്, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ്.

malayalam move Golam