ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ ​സെറ്റിൻറെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പരിസരവാസികൾ പരാതി നൽകി

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഏ​ലൂ​രി​ൽ നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ ആ​ലു​വ, തൃ​ക്കാ​ക്ക​ര തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ യൂ​നി​റ്റു​ക​ൾ എ​ത്തി.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ക​ള​മ​ശ്ശേ​രി: ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ സി​നി​മ ഷൂട്ടിങ്​ സെ​റ്റി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ൽ നി​ന്നു​യ​ർ​ന്ന പു​ക പ​രി​സ​ര​വാ​സി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചു. ഏ​ലൂ​ർ പു​ത്ത​ലം റോ​ഡി​ന് സ​മീ​പം ഫാ​ക്ടി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക്ക് അ​ട​ക്കം ഷൂട്ടിങ്​ സെ​റ്റി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ൽ നി​ന്നും ഉ​യ​ർ​ന്നത്.

ബുധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് പു​ക ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. വൈ​കീ​ട്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഏ​ലൂ​രി​ൽ നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ ആ​ലു​വ, തൃ​ക്കാ​ക്ക​ര തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ യൂ​നി​റ്റു​ക​ൾ എ​ത്തി.

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ’ എ​ന്ന സി​നി​മ​യു​ടെ പ്ര​ധാ​ന സെ​റ്റി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​ത്. ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കാ​ണ് തീ​യി​ട്ട​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. തീ​യി​ട്ട​വ​ർ സ്ഥ​ല​ത്ത് നി​ന്ന്​ മു​ങ്ങു​ക​യും ചെ​യ്തു. 

guruvayurambalanadayil