‘എന്തിനാണ് വേർപിരിഞ്ഞതിന്റെ കാരണങ്ങൾ ചികയുന്നത് ? പ്രചാരണങ്ങൾ അങ്ങേയറ്റം ഖേദകര'മെന്ന് ജി.വി പ്രകാശ് കുമാർ

രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞുവെന്നു പറഞ്ഞുകഴിഞ്ഞാൽ വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നതെന്നും ജിവി ചോദിച്ചു.

author-image
Greeshma Rakesh
Updated On
New Update
gv prakash

gv prakash kumar reacts the rumours after divource announcement

Listen to this article
0.75x 1x 1.5x
00:00 / 00:00

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വേർപിരിയുകയാണെന്ന് വ്യക്തമാക്കി തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും രം​ഗത്തുവന്നത്.ഇരുവരുടേയും വിവാഹമോചിതരായെന്ന  വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.പിന്നാലെ വർഷങ്ങളായുള്ള ഇരുവരുടേയും ബന്ധത്തിനിടയിൽ എന്താണ് സംഭവിച്ചതെന്നും വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചിരുന്നു.ഇരുവർക്കും ഇടയിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾക്കെതിരെയും ചർച്ചകൾക്കെതിരെയും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജി.വി.പ്രകാശ് കുമാർ.

കൃത്യമായ ധാരണകളില്ലാതെ, വിശദാംശങ്ങളില്ലാതെ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കും വിധം പ്രചാരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ജി.വി സോഷ്യൽ മീഡിയയിൽ കുറിച്ചു.രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞുവെന്നു പറഞ്ഞുകഴിഞ്ഞാൽ വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നതെന്നും ജിവി ചോദിച്ചു.

‘കൃത്യമായ ധാരണകളില്ലാതെ, വിശദാംശങ്ങളില്ലാതെ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരുടെ മനസ്സ് വേദനിപ്പിക്കും വിധം പ്രചാരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമർശനങ്ങൾ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴർ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകൾ വ്യക്തികളുടെ മനസ്സിനെ ബാധിക്കില്ലേ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക.

രണ്ടുപേർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞുവെന്നു പറഞ്ഞുകഴിഞ്ഞാൽ വീണ്ടും എന്തിനാണ് അതിലെ കാരണങ്ങൾ ചികയുന്നത്? എന്താണ് കാരണമെന്ന് ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാം. എല്ലാവരോടും കൂടിയാലോചിച്ചതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്കു ഞങ്ങൾ എത്തിയത്. നിങ്ങൾ ഞങ്ങളെ പ്രശസ്തരാക്കി എന്നതുകൊണ്ടോ, ഞങ്ങളോടുള്ള അമിത സ്നേഹം കൊണ്ടോ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി’.– ജി.വി കുറിച്ചു.

 

divource saindhavi tamil movie news GV Prakash Kumar