10ാം ക്ലാസിൽ തുടങ്ങിയ പ്രണയം, 11 വർഷത്തെ ദാമ്പത്യം; ജി.വി പ്രകാശ് കുമാറും സൈന്ധവിയും വേർപിരിയുന്നു

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവെച്ചത്. 

author-image
Rajesh T L
New Update
gv

ജി.വി പ്രകാശ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവെച്ചത്. 

നീണ്ട ആലോചനക്കു ശേഷം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ഞാനും ജി വി പ്രകാശും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട് ഞങ്ങൾ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണിതെന്ന് സൈന്ധവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു‌.  ഏറെ വ്യക്തിപരമായ ഈ മാറ്റത്തിൻറെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങൾ അപേക്ഷിക്കുന്നുവെന്നും. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങൾ നൽകിയ പിന്തുണ ഏറെ വലുതാണെന്നും സൈന്ധവി കൂട്ടിചേർത്തു. ഇതേ കുറിപ്പ് ജി.വി പ്രകാശും പങ്കുവച്ചിട്ടുണ്ട്.

എന്നാൽ വലിയ വിമർശനങ്ങളാണ് ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ദമ്പതികളുടെ വേർപിരിയലിനെക്കുറിച്ചുള്ള എല്ലാത്തരം ഊഹാപോഹങ്ങൾക്കും ഇടയിൽ, താരമിപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്. രണ്ട് ആളുകളുടെ ഐക്യത്തെക്കുറിച്ചോ വേർപിരിയലിനെക്കുറിച്ചോ ശരിയായ ധാരണയില്ലാതെ ആളുകൾ ചർച്ച ചെയ്യുന്നത് കാണുന്നത് നിരാശാജനകമാണെന്നും. സെലിബ്രിറ്റികൾ ആയതുകൊണ്ട് മാത്രം ആളുകളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് കമൻ്റ് ഇടുന്നത് അംഗീകരിക്കാനാവില്ലെന്നും. അവരുടെ അഭിപ്രായങ്ങൾ ആളുകളെ എങ്ങനെ വേദനിപ്പിക്കുമെന്ന് മനസ്സിലാക്കാത്ത വിധം മാറിയോ  ജനതയെന്നുമാണ്  ജി.വി പ്രകാശ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

കുട്ടിക്കാലം മുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. പത്താം ക്ലാസിൽ തുടങ്ങിയ പ്രണയം. ശേഷം ഇരുവരും 2013-ൽ വിവാഹിതരായി. 2020-ൽ ഇരുവർക്കും കുഞ്ഞ് പിറന്നു. അൻവി എന്നാണ് മകളുടെ പേര്. എ.ആർ റഹ്‌മാന്റെ സഹോദരി എ.ആർ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റിൽമാൻ എന്ന ചിത്രത്തിൽ എ.ആർ റഹ്‌മാൻ ഈണമിട്ട പാട്ടിലൂടെയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിർമാതാവായും തിളങ്ങി. 

കർണാടക സംഗീതജ്ഞയായ സൈന്ധവി 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകൾ ആലപിച്ചിട്ടുണ്ട്. 

GV Prakash Kumar