ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു വീണ്ടുമെത്തുന്നു; 'ഡിഎൻഎ'

എ കെ സന്തോഷിൻ്റെ തിരക്കഥയിൽ ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള  ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നു.

author-image
Anagha Rajeev
New Update
DFFFFFFF
Listen to this article
0.75x 1x 1.5x
00:00 / 00:00

'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്', 'പ്രായിക്കര പാപ്പാൻ', 'കന്യാകുമാരി എക്സ്പ്രസ്സ്‌', 'ഉപ്പുകണ്ടം ബ്രദേഴ്സ്', 'മാന്യന്മാർ', 'സ്റ്റാൻലിൻ ശിവദാസ്', 'പാളയം' തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി എസ് സുരേഷ് ബാബു വീണ്ടുമെത്തുന്നു. മമ്മൂട്ടിയുടെ സഹോദരി പുത്രനും നടനുമായ അഷ്‌കർ സൗദാനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിഎൻഎ.

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഡി എൻ എ ജൂൺ പതിനാലിന് പ്രദർശനത്തിനെത്തും. എ കെ സന്തോഷിൻ്റെ തിരക്കഥയിൽ ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള  ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നു. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഘടകമാണ്.

അഷ്കർ സൗദാനെ കൂടാതെ ബാബു ആൻ്റണി, റായ് ലക്ഷ്മി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

movie updates