horror investigation thriller movie chithini release date announced
കൊച്ചി: റിലീസ് മാറ്റി വച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ചിത്തിനി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 -ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്റുകളിൽ പ്രദർശനത്തിനെത്തും. ' ചിത്തിനി ' ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസ്മയിപ്പിക്കും എന്നുറപ്പാണെന്നും തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം കാണണമെന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകൻ ഈസ്റ്റ്കോസ്റ്റ് വിജയൻ പറഞ്ഞു.
അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, തുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയിലെ ജോയ് മാത്യുവിൻറെ ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാജശേഖരൻ, കോറിയോഗ്രാഫി: കല മാസ്റ്റർ, സംഘട്ടനം: രാജശേഖരൻ, ജി മാസ്റ്റർ,വി എഫ് എക്സ് : നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ : രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ് ശിവസേവൻ, അസിം കോട്ടൂർ, സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റർ ഡിസൈനർ : കോളിൻസ് ലിയോഫിൽ, കാലിഗ്രഫി: കെ പി മുരളീധരൻ, സ്റ്റിൽസ് : അജി മസ്കറ്റ്. പി.ആർ.ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.