/kalakaumudi/media/media_files/ZbmebQuiaBmYV7TtbzSv.jpg)
കമൽഹസന്റെസിനിമജീവിതത്തിലെഏറെആരാധകപിന്തുണയുള്ളകഥാപാത്രമാണ്ഇന്ത്യൻലെസേനാപതി. അനീതികൾക്കെതിരെപൊരുതുന്നസേനാപതിരണ്ടാമതൊരുവരവ്കൂടെഅറിയിച്ചിരിക്കുകയാണ്. ഇന്ത്യൻ 2 ജൂലൈ 12 നുതീയേറ്ററുകളിൽഎത്തും. ചിത്രത്തിന്റെസംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. സിനിമയുടെ മ്യൂസിക് ലോഞ്ച് ജൂണ്‍ 1ന് ചെന്നൈയില്‍ നടന്നിരുന്നു. ഈചടങ്ങിനിടെകമല്ഹാസന് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍സോഷ്യൽമീഡിയയിൽവൈറലാകുന്നത്.
മലയാളത്തിന്‍റെ പ്രിയ നടന്‍ നെടുമുടി വേണുമാണ് ഇന്ത്യന്‍ സിനിമയിലെ പ്രധാന കഥാപാത്രമായിരുന്ന സിബിഐ ഓഫീസറായ കൃഷ്ണസ്വാമിയെഅവതരിപ്പിച്ചത്. എന്നാൽഇന്ത്യൻ 2 ന്റെചിത്രീകരണത്തിന്റെആദ്യസമയങ്ങളിൽ ഈ റോളിലേക്ക് വീണ്ടും നെടുമുടി വേണു എത്തിയെങ്കിലും ചിത്രം പൂര്‍ത്തിയാക്കും മുന്‍പേ അദ്ദേഹം അന്തരിച്ചു. എന്നാല്‍ ബോഡി ഡബിള്‍ ഉപയോഗിച്ച് സിജിഐ സഹായത്തോടെ നെടുമുടിയെ തുടര്‍ന്നും ചിത്രത്തില്‍ എത്തിക്കാന്‍ സംവിധായകന്‍ ഷങ്കര്‍ ശ്രമിച്ചിട്ടുണ്ട്.
"ഇന്ത്യനില്‍ പ്രധാനപ്പെട്ട വേഷം ചെയ്തയാളായിരുന്നു നെടുമുടി വേണു. ഈ സിനിമയിലും അദ്ദേഹമുണ്ടായിരുന്നു. എന്നാല്‍ ഇതിന്‍റെ ഷൂട്ടിങ് ഇടയ്ക്ക് നിന്നു പോയ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് അദ്ദേഹത്തിന്റെ സീനുകള്‍ ചെയ്യേണ്ടതായി വന്നു.
നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറയുന്ന ഒരു സീന്‍ ഉണ്ടായിരുന്നു ചെയ്യാന്‍. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോള്‍ എന്റ മനസില്‍ വേണുവിന്റെ രൂപമാണ് വന്നത്. അദ്ദേഹത്തെ ഞാന്‍ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത് തീര്‍ത്തത്"- ഇന്ത്യന്‍ 2 ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസൻ പറഞ്ഞു.
മലയാള സിനിമയ്‌ക്കുമാത്രമല്ല, ഇന്ത്യൻസിനിമയ്ക്ക്തന്നെതീരാനഷ്ട്ടമാണ്നെടുമുടിവേണുഎന്നമഹാനടന്റെവിയോഗം. ഇന്ത്യൻ 2 ലൂടെ നെടുമുടിവേണുവിനെവീണ്ടുംവലിയസ്‌ക്രീനിൽകാണാംഎന്നസന്തോഷത്തിലാണ്സിനിമപ്രേമികൾ. ചിത്രത്തിനായിഏറെ പ്രതീക്ഷയോടെയാണ്ആരാധകർകാത്തിരിക്കുന്നത്.