സിനിമാ നിർമാണരംഗത്തേക്ക്‌ ഐ.സി.എൽ.

‘പഞ്ചവത്സരപദ്ധതി’ എന്ന സിനിമയിലൂടെയാണ് ഐ.സി.എൽ. നിർമാണരംഗത്തേക്ക്‌ ചുവടുവെക്കുന്നത്.

author-image
Rajesh T L
New Update
panchavalsara padhathi

പഞ്ചവത്സരപദ്ധതി സിനിമയിൽ നിന്ന്

ഐ.സി.എൽ. ഗ്രൂപ്പ് സിനിമാനിർമാണരംഗത്തേക്ക്‌. ‘പഞ്ചവത്സരപദ്ധതി’ എന്ന സിനിമയിലൂടെയാണ് ഐ.സി.എൽ. നിർമാണരംഗത്തേക്ക്‌ ചുവടുവെക്കുന്നത്. സജീവ് പാഴൂർ എഴുതി, പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിക്കഴിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശി കൃഷ്ണേന്ദു എ. മേനോനാണ് ‘പഞ്ചവത്സരപദ്ധതി’യിലെ നായിക.

മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയായ കൃഷ്ണേന്ദു ഐ.സി.എൽ. ഗ്രൂപ്പ് സി.എം.ഡി. ഇരിങ്ങാലക്കുട ശാന്തിനഗർ സുകൃതത്തിൽ കെ.ജി. അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും മകളാണ്.  സിജു വിൽ‌സനാണ് നായകൻ. ഷാൻ റഹ്‌മാനാണ് സംഗീതസംവിധാനം.

icl film production panchavalsara padhatahi