ഞാൻ ആയിരുന്നെങ്കിൽ രാജി വയ്ക്കില്ലായിരുന്നു: ബൈജു സന്തോഷ്

'അവർ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല.

author-image
Anagha Rajeev
New Update
baiju
Listen to this article
0.75x 1x 1.5x
00:00 / 00:00

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചതിന് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. ഇതൊക്കെ ഒരു ശുദ്ധികലശമായി കണ്ടാൽ മതിയെന്നും ഇത് കൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു. 

‘‘കുറേ കാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ശുദ്ധികലശം വരും അതുപോലെ കണ്ടാൽ മതി ഇതിനെയും. സിനിമ മേഖലയ്ക്ക് ഒരു പ്രതിസന്ധിയുമുണ്ടാകില്ല, ആരെങ്കിലുമൊക്കെ മുന്നോട്ടുവരും.

ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്‌തിയുള്ള ആരെങ്കിലും വന്നാൽ മതി. എല്ലാ കാലവും ഒരാൾ തന്നെ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരുമോ എന്നുള്ളത് അയാളുടെ തീരുമാനമാണ്, അത് പൃഥ്വിരാജിന് കൂടി തോന്നണ്ടേ.’’ എന്നാണ് ബൈജുവിന്റെ വാക്കുകൾ.

താനാണെങ്കിൽ അവരുടെ സ്ഥാനത്ത് ഒരിക്കലും രാജിവയ്ക്കില്ലായിരുന്നു എന്നും താരം പറഞ്ഞു. 'അവർ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല. ‘അമ്മ’യ്ക്ക് നാഥൻ ഒക്കെ ഉടൻ വരും.ബൈജു അഭിപ്രായപ്പെട്ടു

Baiju Santosh amma film association