തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ.ഐ.എഫ്.എ 2024 സെപ്റ്റംബർ 6 ,7 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ച് നടക്കും. 2024 ജൂൺ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. മലയാളം, തമിഴ്, തെലുങ്ക്, കണ്ണട, എന്നിവ അടങ്ങിയ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് മന്ത്രിയുമായ ശൈഖ് നഹ്യാൻ മബാറക് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാർഡ് 2024 സംഘടിപ്പിക്കുന്നത്.
യാസ് ഐലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം അനുഭവവും പ്രേക്ഷകർക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ 2024 ന്റെ ചുക്കാൻ പിടിക്കാൻ ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രതിഭകൾ അരങ്ങിലെത്തുമ്പോൾ അടുത്ത ദിനം തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകൾ ആയിരിക്കും.നാല് ഭാഷകളിലും നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 4 വരെയാണ്.
അബുദാബിയുടെ സുവർണ്ണ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് യാസ് ഐലൻഡ്. അബുദാബി നഗരമധ്യത്തിൽ നിന്ന് 20 മിനിറ്റും ദുബായിൽ നിന്ന് 50 മിനിറ്റും അകലെയുള്ള യാസ് ദ്വീപ്, വിനോദ സഞ്ചാരികൾക്ക് വൈവിധ്യമായ വിനോദാനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.