പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു.65 വയസായിരുന്നു.മുംബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

author-image
Greeshma Rakesh
Updated On
New Update
death

sangeeth sivan

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു.65 വയസായിരുന്നു.മുംബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശിവൻറെ മകനായി 1959 ലാണ് സംഗീത് ശിവൻ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെൻററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 

യോദ്ധ, ഗാന്ധർവം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹം 1990-ൽ പുറത്തിറങ്ങിയയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. തുടർന്ന് പ്രൊഡ്യൂസറായും സംഗീത് ശിവൻ മലയാളത്തിലേയ്ക്കെത്തി. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. 

മലാളത്തിൽ അടുത്ത കാലത്ത് പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമ ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്നതിനിടെയാണ് പെട്ടെന്നുള്ള വിയോഗം. ചിത്രത്തിൻ്റെ മോഷൻ പോസ്റ്ററുകൾ അടക്കം പുറത്തിറങ്ങിയിരുന്നു. അടുത്തമാസത്തോടചെ ചിത്രം പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവർത്തകർ. ഹിന്ദിയിൽ എട്ടോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. 

death director SANGEETH SIVAN