ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'സൈലന്റ് വിറ്റ്നസ്'; ആദ്യ ഗാനം റിലീസായി

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണവും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

author-image
Greeshma Rakesh
New Update
indran

ariyathe namaml lyrical video out

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'സൈലന്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി.ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികൽ വിഡിയോ റിലീസ് ചെയ്തത്.സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണവും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ഛായാഗ്രാഹകൻ. സംഗീതം- ഷമേജ് ശ്രീധർ. ബിനി ശ്രീജിത്തിന്റെ വരികൾക്ക് ലിബിൻ സ്കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഇന്ദ്രൻസിനു പുറമെ മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സീന സജിത്ത്, അഡ്വ.എം.കെ റോയി, ഡീൻ ജോസ്, രാഹുൽ എം നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജയരാമൻ പൂപ്പതി, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, പ്രൊജക്ട് ഡിസൈനർ- രാജേന്ദ്രൻ ടി.ആർ, കളറിസ്റ്റ്- സെൽവിൻ വർഗ്ഗീസ്, സൗണ്ട് ഡിസൈനർ- കരുൺപ്രസാദ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- താസ ഡ്രീം ക്രിയേഷൻസ്, ഡിസൈൻസ്- രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈസിൻ ഗ്ലോബൽ വെൻച്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം തിയറ്റർ റിലീസിന് ഒരുങ്ങുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.

music movie news Indrans silent witness