'റൂത്തിന്‍റെ ലോക'മാണോ 'ബോ​ഗയ്ന്‍വില്ല' ആവുന്നത് ?

ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ബോ​ഗയ്ന്‍വില്ല എന്ന വിലയിരുത്തല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

author-image
Athul Sanil
New Update
boganvilla
Listen to this article
0.75x1x1.5x
00:00/ 00:00

മലയാളസംവിധായകരിൽഏറ്റവുംമുൻപന്തിയിൽതന്നെനിൽക്കുന്ന സംവിധായകനാണ് അമല്‍ നീരദ്. ബി​ഗ് ബിക്ക് ശേഷം ഭീഷ്‍മ പര്‍വ്വം വരെയുള്ള അമലിന്‍റെ ചിത്രങ്ങള്‍ എല്ലാംതന്നെപ്രേക്ഷകപ്രീതിനേടിയചിത്രങ്ങളുമാണ്. കൃത്യമായി പ്ലാന്‍ ചെയ്ത് മാത്രം പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പുറത്തുവിടാറുള്ള സംവിധായകനുമാണ് അദ്ദേഹം. ഭീഷ്മ പര്‍വ്വത്തിന് ശേഷമുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദും അഭിനയിക്കുന്നുവെന്നല്ലാതെ ചിത്രത്തിന്‍റെ പേര് പോലും പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. എന്നാൽപുതിയചിത്രത്തിന്റടൈറ്റിൽപുറത്തുവിട്ടുകൊണ്ടുള്ളപോസ്റ്റർറിലീസ്ചെയ്‌തിരിക്കുകയാണ്. ബോ​ഗയ്ന്‍വില്ലഎന്നാണ്പുതിയചിത്രത്തിന്റെപേര്.


ക്രൈം, ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയതോതിൽവായനക്കാരെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസ് ആണ് ബോ​ഗയ്ന്‍വില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സഹരചന. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ബോ​ഗയ്ന്‍വില്ല എന്ന വിലയിരുത്തല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ആ സംശയം തീർത്തിരിക്കുകയാണ്ലാജോജോസ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചതിന് താഴെ ലാജോ ജോസിനോടുതന്നെ ഇത് റൂത്തിന്‍റെ ലോകമാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അല്ലെന്നും പുതിയ കഥയാണെന്നുമാണ് അദ്ദേഹത്തിന്‍റെ മറുപടി.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സം​ഗീതം പകരുന്നത് സുഷിന്‍ ശ്യാമും ഛായാ​ഗ്രഹണം ആനന്ദ് സി ചന്ദ്രനും എഡിറ്റിം​ഗ് വിവേക് ഹര്‍ഷനും ആണ്.

kunchako boban amal neerad