സിനിമകള്‍ വാങ്ങുവാന്‍ ഇടനിലക്കാരെ നിയമിച്ചിട്ടില്ലെന്ന് ജിയോ സിനിമ

ഒടിടി അവകാശം വില്‍ക്കാമെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കളുടെ പക്കല്‍നിന്ന് ഒരു സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോ സിനിമ തങ്ങളുടെ ഭാഗം വ്യക്തമാക്തിയത്. 

author-image
Athira Kalarikkal
New Update
Jio Cinema
Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി : തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ വാങ്ങുവാന്‍ ആരെയും ഇടനിലക്കാരായി നിയമിച്ചിട്ടില്ലെന്ന് ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമ അറിയിച്ചു. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനെയാണ് ജിയോ സിനിമ ഇക്കാര്യം അറിയിച്ചത്. ഒടിടി അവകാശം വില്‍ക്കാമെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കളുടെ പക്കല്‍നിന്ന് ഒരു സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോ സിനിമ തങ്ങളുടെ ഭാഗം വ്യക്തമാക്തിയത്. 

ജിയോ സിനിമ നേരിട്ട് ഇതുവരെ ഒരു മലയാളം സിനിമയുടെപോലും ഒ.ടി.ടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറുമായി കൈകോര്‍ക്കാനുള്ള കരാറില്‍ ആയതിനാല്‍ സിനിമകള്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുന്നറിയിപ്പ് നേരത്തെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിരുന്നു. 

 

OTT platform Jio Cinemas