അരിസ്റ്റോ സുരേഷ് നായകനാകുന്നു! ജോബി വയലുങ്കൽ  സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു

വയലുങ്കൽ ഫിലിംസിൻറെ ബാനറിൽ പ്രമുഖ യുട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

author-image
Greeshma Rakesh
New Update
aristo suresh

ജോബി വയലുങ്കൽ , അരിസ്റ്റോ സുരേഷ്

Listen to this article
0.75x 1x 1.5x
00:00 / 00:00കൊച്ചി: മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വയലുങ്കൽ ഫിലിംസിൻറെ ബാനറിൽ പ്രമുഖ യുട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ജോബി വയലുങ്കൽ അറിയിച്ചു.

 ചിത്രത്തിൻറെ കഥയും നിർമ്മാണവും ഒരുക്കിയിട്ടുള്ളത് ജോബി വയലുങ്കലാണ്. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ,സജി വെഞ്ഞാറമൂട് (നടൻ സുരാജ് വെഞ്ഞാറമൂടിൻറെ ജ്യേഷ്ഠൻ) ടെലിവിഷൻ കോമഡി പ്രോഗ്രാമായ ഒരു ചിരി ബംബർ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങി നൂറിലേറെ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 ബാനർ- വയലുങ്കൽ ഫിലിംസ്, സംവിധാനം, നിർമ്മാണം,കഥ - ജോബി വയലുങ്കൽ. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കൽ, ധരൻ, ക്യാമറ-എ കെ ശ്രീകുമാർ, എഡിറ്റർ-ബിനോയ് ടി വർഗ്ഗീസ്, കല- ഗാഗുൽ ഗോപാൽ, ഗാനരചന, ജോബി വയലുങ്കൽ, സ്മിത സ്റ്റാലിൻ, മ്യൂസിക്-ജെസീർ,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിൻകര, അസോസിയേറ്റ് ഡയറക്ടർ-മധു പി നായർ, പി ആർ ഒ - പി ആർ സുമേരൻ, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫർ-മനോജ് കലാഭവൻ,ഡ്രോൺ- അബിൻ അജയ്, ഗായകർ-അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി എന്നിവരാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ.പി.ആർ.ഒ- പി.ആർ.സുമേരൻ.

Latest Movie News joby vayalunkal aristo suresh