"ജോ യും സൂചിയും" വീണ്ടും ഒന്നിക്കുന്നു; കലൈയരശൻ തങ്കവേലിൻറെ പുതിയ ചിത്രത്തിൻറെ ചിത്രീകരണം തുടങ്ങി

വിവാഹിതനായ ഒരു പുരുഷൻ സമൂഹത്തിൽ നേരിടുന്ന പ്രശനങ്ങളാണ് സിനിമയുടെ ഇതിവൃത്തം

author-image
Vishnupriya
New Update
joe

റിയോ രാജും മാളവിക മനോജും

Listen to this article
0.75x 1x 1.5x
00:00 / 00:00

അടുത്തകാലത്തായി തമിഴ്‌ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച 'ജോ' യിലെ ഹിറ്റ് ജോഡികളായ റിയോ രാജും മാളവിക മനോജും ഒന്നിക്കുന്നു.  കലൈയരശൻ തങ്കവേലിൻറെ  പേരിടാത്ത സിനിമയിലൂടെയാണ് താരങ്ങളുടെ തിരിച്ചു വരവ്. ഡ്രംസ്റ്റിക് പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. 

വിവാഹിതനായ ഒരു പുരുഷൻ സമൂഹത്തിൽ നേരിടുന്ന പ്രശനങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങളെപറ്റി സംസാരിക്കുന്ന ചിത്രം സ്ത്രീകൾക്കും അംഗീകരിക്കാനാകുന്ന തരത്തിൽ, മുൻ സിനിമകളിൽ കണ്ടിട്ടില്ലാത്തവിധം ആ വിഷയം അവതരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

ചിത്രത്തിൻറെ ഛായാഗ്രഹണം മദേശ് മണികണ്ഠനും സംഗീതം സിന്ധു കുമാറും, എഡിറ്റർ വരുൺ കെ ജിയും, ആർട് വിനോദ് രാജ്‌കുമാറുമാണ് നിർവഹിക്കുന്നത്.

joe rio raj malavika manoj