ജോജു ജോർജ് ഇനി ബോളിവുഡിൽ

പ്രമുഖ സംവിധായകൻറെ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോർജ്

author-image
Anagha Rajeev
New Update
ji
Listen to this article
0.75x 1x 1.5x
00:00 / 00:00

മുപ്പത് വർഷത്തോളമായി സിനിമയിലുണ്ടെങ്കിലും ജോജു ജോർജില്ലെ അതുല്യ നടനെ പ്രേക്ഷകർ മ നസിലാക്കിയത് 2018 ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകൻറെ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം.

മലയാളികൾക്കും പ്രിയങ്കരനായ സംവിധായകൻ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. ബോബി ഡിയോൾ നായകനാവുന്ന ചിത്രത്തിൽ സാനിയ മൽഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ട്.

മറ്റ് ചിത്രങ്ങളും ജോജുവിൻറേതായി പുറത്തെത്താനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹം സംവിധായകനായി അരങ്ങേറുന്ന പണി എന്ന ചിത്രമാണ്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാവും. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷമായിരിക്കും പണിയുടെ റിലീസ്. സൂര്യ ചിത്രത്തിൽ ജോജു ജോർജ് ഉടൻ ജോയിൻ ചെയ്യും. 

joju george