വീണ്ടും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ജോജു; നായകന്‍ സൂര്യ

'ജഗമേ തന്തിരം' എന്ന ചിത്രത്തചിന് ശേഷം കാര്‍ത്തിക് സുബ്ബരാജും ജോജുവും ഒന്നിക്കുന്നു. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രമായ തഗ് ലൈഫില്‍ അഭിനയിക്കുകയാണ് ജോജു.

author-image
Athira Kalarikkal
Updated On
New Update
Joju George

Joju George

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാര്‍ത്തിക് സുബ്ബരാജ്-സൂര്യ കൂട്ടുകെട്ടില്‍ പുതിയ ചിത്രം നിര്‍മ്മിക്കുകയാണ്. സൂര്യയുടെ ചിത്രത്തില്‍ മലയാളുകളുടെ പ്രിയ താരം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ജഗമേ തന്തിരം' എന്ന ചിത്രത്തചിന് ശേഷം കാര്‍ത്തിക് സുബ്ബരാജും ജോജുവും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.  

നിലവില്‍ മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രമായ തഗ് ലൈഫില്‍ അഭിനയിക്കുകയാണ് ജോജു. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തുക.

 

മറ്റ് ഭാഷകളിലെ പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം വമ്പന്‍ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കാനുള്ള അവസരമാണ് ജോജുവിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 

joju george surya karthik subbaraj