/kalakaumudi/media/media_files/giuO2ymYOW2n3G2pYenf.jpg)
joy k mathew movie unbreakable shooting completed
കൊച്ചി: നടനും എഴുത്തുകാരനും നിർമാതാവും സംവിധായകനുമായ ജോയ്.കെ.മാത്യുവിന്റെ 'അൺബ്രേക്കബിൾ' ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂൻസ്ലാൻഡിൽ പൂർത്തിയായി.രാജ്യാന്തര താരങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാകുന്ന മനുഷ്യ സാന്നിദ്ധ്യങ്ങളുടെ കഥ പറയുന്ന ആന്തോളജി ബഹുഭാഷ ചിത്രമായ 'ടുമോറോ' എന്ന സിനിമയിലെ 6 കഥകളിൽ ഒന്നാണ് അൺബ്രേക്കബിൾ. ലോകത്തിലെ മുഴുവൻ ഭൂഖണ്ഡങ്ങളിൽ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉൾപ്പെടുത്തി 6 വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകൾ ചേർത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ലോക റെക്കോർഡ് ജേതാവു കൂടിയായ ആലപ്പുഴ ചേർത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.
ബ്രിസ്‌ബെയ്ൻ സൗത്ത് - നോർത്ത് പരിസരങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജോയ് കെ. മാത്യു, ടാസ്സോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവർക്കൊപ്പം ചലച്ചിത്ര കലാ പരിശീലനം പൂർത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റർ, സോളമൻ, സൂര്യ, തങ്കം, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ജിൻസി, അലോഷി,ഷീജ, ജെയ്ക്ക്, ജയൻ, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനിൽ,അഗിഷ,ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.
വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് 'ടുമോറോ' പ്രേക്ഷകന് സമ്മാനിക്കുന്നത്.
രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത് ജോയ്.കെ.മാത്യു തന്നെയാണ്. വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പർശിയുമായ ചിത്രങ്ങളൊരുക്കുന്ന ജോയ് കെ. മാത്യുവിന്റെ ടുമോറോ എന്ന സിനിമയിലെ 6 കഥകളിലായി ജോയ് കെ. മാത്യു, ഹെലൻ,റ്റിസ്റ്റി, സാസ്‌കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ,ടാസോ, എൽഡി, ജെയ്ഡ് എന്നിവർക്കു പുറമെ മലയാളസിനിമയിലെ ഹാസ്യ താരമായ മോളി കണ്ണമാലിയും പ്രധാന വേഷത്തിലുണ്ട്. ബാക്കി രണ്ട് കഥകൾ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ശേഷം 2025 നവംബറിലാണ് ടുമാറോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ആദം കെ.അന്തോണി, സിദ്ധാർത്ഥൻ, കാതറിൻ, സരോജ്, ജെയിംസ് (ഛായാഗ്രഹണം),എലിസബത്ത്, മേരി ബലോലോംഗ് , ജന്നിഫർ,പോളിൻ , കാതറിൻ, ക്ലെയർ, അനീറ്റ,ഡോണ ആൻഡ് ഹെൽന (വസ്ത്രാലങ്കാരം ), മൈക്കിൾ മാത്സൺ, പീറ്റർ,സഞ്ജു ,ഡോ.രേഖാ (സംഗീതം), ലീലാ ജോസഫ്,സൂര്യാ റോൺവി, സഞ്ജു (ആലാപനം), ലക്ഷ്മി ജയൻ, ജയ്ക്ക് സോളമൻ (നൃത്ത സംവിധാനം ), ഫിലിപ്പ്, ഗീത് കാർത്തിക്, ജിജി ജയൻ, പൗലോസ് പുന്നോർപ്പിള്ളിൽ (കലാ സംവിധാനം),എലിസബത്ത്, മേരി ബലോലോംഗ് , ജന്നിഫർ,പോളിൻ ,ജ്യൂവൽ ജോസ് (മേക്കപ്പ്) (ചമയം ) ലിൻസൺ റാഫേൽ (എഡിറ്റിങ്) ടി.ലാസർ (സൗണ്ട് ഡിസൈനർ)പ്രൊഡക്ഷൻ കൺട്രോളർ ക്ലെയർ,ജെഫ് ,ജോസ് വരാപ്പുഴ പി.ആർ.സുമേരൻ -പി.ആർ ഒ എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവർത്തകർ.