'കെ ഫോർ കല്യാണം'... പാട്ടും ഡാൻസുമായി ബേസിലും ടീമും; 'ഗുരുവായൂരമ്പല നടയിൽ' വീഡിയോ ​ഗാനം

'കെ ഫോർ കല്യാണം' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ കോയയയുടെ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്.

author-image
Greeshma Rakesh
Updated On
New Update
k-for-kalyanam

k for kalyanam video song from movie guruvayoorambala nadayil

Listen to this article
0.75x 1x 1.5x
00:00 / 00:00

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്,അനശ്വര രാജൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി. 'കെ ഫോർ കല്യാണം' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ കോയയയുടെ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മെയ് 16 നാണ്  "ഗുരുവായൂരമ്പല നടയിൽ"  തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറിൽ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂർത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ഗാനവും തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും 'ഗുരുവായൂർ അമ്പലനടയിൽ' എന്നാണ് ട്രെയിലർ തരുന്ന സൂചന.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‍വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

എഡിറ്റർ- ജോൺ കുട്ടി, സംഗീതം- അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ- അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ്‌- ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി.

basil joseph Latest Movie News prithviraj sukumaran guruvayoorambala nadayil