kajol prabhudeva action thriller movie maharagni queen of queens teaser
കാജോൾ, നസിറുദ്ദീൻ ഷാ, പ്രഭുദേവ, സംയുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മഹാരാഗ്നി-ക്വീൻ ഓഫ് ക്വീൻസ് ചിത്രത്തിൻറെ ഫസ്റ്റ് ടീസർ പുറത്ത്.ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു ആക്ഷൻ പാക്ക്ഡ് ഹ്രസ്വ ക്ലിപ്പ് ടീസർ ഇൻസ്റ്റാഗ്രാമിലൂടെ കജോളാണ് പുറത്തുവിട്ടത്.
റൺവേയിൽ ഓടുന്ന ഒരാൾ പ്രഭുദേവ ഒരു സോഫ്റ്റ് ബോൾ സ്റ്റിക്കുമായി അടിച്ചു തുരത്തുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. നസീറുദ്ദീൻ ഷാ, സംയുക്ത മേനോൻ എന്നിവരെയും വീഡിയോയിൽ പിന്നീട് കാണിക്കുന്നുണ്ട്. പിന്നീട് ഇതുവരെ കാണാത്ത രീതിയിൽ ഒരു കാളിപൂജ പന്തലിൽ വച്ച് കജോൾ ചില ഗുണ്ടകളെ നേരിടുന്നത് ടീസറിൽ കാണാം.ചുവന്ന വസ്ത്രം ധരിച്ച കാജോൾ വാൾ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. അധികാരം ആരും ചോദിച്ച് വാങ്ങുന്നതല്ല, പോരാടി നേടുന്നതാണ് എന്ന് കാജോൾ പറയുന്നുണ്ട്.
വെങ്കട അനീഷ് ഡോറിഗില്ലു, ഹർമൻ ബവേജ എന്നിവർ ചേർന്ന് നിർമ്മിച്ച മഹാരാഗ്നിയിൽ ജിഷു സെൻഗുപ്ത, ആദിത്യ സീൽ, ഛായ കദം, പ്രമോദ് പഥക് എന്നിവരും അഭിനയിക്കുന്നു. ഹർഷവർധനാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.ടിപ്‌സ് ഒഫീഷ്യൽ അതിൻറെ യൂട്യൂബ് ചാനലിൽ ടീസറിന് താഴെ ചിത്രത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, സ്ഫോടനാത്മകമായ ആക്ഷനും, ഹൃദയസ്പർശിയായ കഥയും, റോ ഇമോഷനും ചേർന്ന ഒരു കോക്ടെയിൽ ആയിരിക്കും ചിത്രം എന്നാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ മഹാരാഗ്നി ഇന്ത്യയിലുടനീളം റിലീസ് ചെയ്യും. രാജീവ് മേനോൻറെ മിൻസാര കനവ് (1997) എന്ന ചിത്രത്തിന് ശേഷം 27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭദേവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാഗ്നി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
