ഉലകനായകൻ കമൽഹാസനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2' ! ട്രെയിലർ പുറത്ത്, ചിത്രം ജൂലൈ 12ന് റിലീസ്...

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
kamal-haasan-movie-indian-2

kamal haasan movie indian 2 trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം 'ഇന്ത്യൻ 2'വിന്റെ ട്രെയിലർ റിലീസായി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും. 

എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന 'ഇന്ത്യൻ 2'വിന്റെ തിരക്കഥ ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് സംവിധായകൻ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്. 

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'ഇന്ത്യൻ 2'. 1996 മെയ് 9നാണ് 'ഇന്ത്യൻ' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധൻറെ റോളിലാണ് കമൽഹാസൻ 'ഇന്ത്യൻ'നിൽ പ്രത്യക്ഷപ്പെട്ടത്. 

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ: അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ,  ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

 

indian 2 trailer tamil movie Kamal Haasan