സൂര്യയുടെ കങ്കുവ എത്താന്‍ വൈകിയേക്കും

രജനികാന്ത് നായകനാകുന്ന വേട്ടയ്യന്‍ എന്ന സിനിമയും ഒക്ടോബര് 10 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത്

author-image
Athira Kalarikkal
Updated On
New Update
kanguva

Kanguva' Movie Poster

Listen to this article
0.75x1x1.5x
00:00/ 00:00

സൂര്യ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ആരാധരെ ഇളക്കിമറിച്ചാണ് ചിത്രത്തിന്റെ ടീസറും എത്തിയത്. വിഷ്വല്‍ എഫക്ട് ഗംഭീരമായാല്‍ വന്‍ സ്വീകരണമായിരിക്കും സിനിമ ലഭിക്കുക. ചിത്രം ഒക്ടോബര്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

രജനികാന്ത് നായകനാകുന്ന വേട്ടയ്യന്‍ എന്ന സിനിമയും ഒക്ടോബര് 10 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. കങ്കുക ദീപാവലിയ്ക്ക് റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. 350 കോടി ബജറ്റിലാ ണ് ചിത്രം പുറത്തിറക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. സിരുതൈ ശിവ ആണ് സംവിധാനം.

postponed release date Kanguva movie