ഇക്കുറി കാഞ്ചന 4ൽ രാഘവ ലോറൻസിന്റെ നായികയാവുക മൃണാൾ താക്കൂർ

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴകത്ത് പ്രത്യേക ഫാൻ ബേസുള്ള ഹൊറർ കോമഡി ചിത്രങ്ങളാണ് രാഘവ ലോറൻസിന്റെ കാഞ്ചന ഫ്രാഞ്ചൈസി. ഈ ഫ്രാഞ്ചൈസിയുടെ അടുത്ത ചിത്രമായ കാഞ്ചന 4 അണിയറയിൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മൃണാൾ താക്കൂർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 

 നടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മൃണാളിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും കാഞ്ചന 4. രാഘവ ലോറൻസാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ഷൂട്ട് സെപ്തംബറിൽ ആരംഭിച്ചേക്കുമെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങൾക്ക് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും അവസാനത്തെ ഭാഗം തിയേറ്ററിൽ വിജയിച്ചിരുന്നില്ല. 2011-ലെ ആദ്യ ഭാഗത്തിന് ശേഷം 2015-ലാണ് കാഞ്ചന 2 റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ രാഘവന്റെ നായികമാരായത് തപ്‌സി പന്നു, നിത്യ മേനോൻ എന്നിവരാണ്. 2019 -ൽ പുറത്തിറങ്ങിയ കാഞ്ചന 3യിൽ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി അണിനിരന്നു.

kanjana movie update