/kalakaumudi/media/media_files/QPmSkutTPYyF5wmoshG2.jpg)
kannada actor chetan chandra attacked by mob in bengaluru
ബംഗളൂരു: കന്നഡ സിനിമ നടൻ ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം.ഞായറാഴ്ച ബംഗളൂരു കഗ്ഗലിപുരയിൽവച്ചാണ് സംഭവം. ഇരുപതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ആക്രമണത്തിൽ മുഖത്ത് മുറിവുകളേറ്റ് രക്തത്തിൽ കുളിച്ചുനിൽക്കുന്ന വിഡിയോ നടൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
മാതൃദിനത്തോടനുബന്ധിച്ച് താനും അമ്മയും ക്ഷേത്രദർശനം നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് നടൻ വിഡിയോയിൽ പറഞ്ഞു. മദ്യപിച്ചെത്തിയ ഒരാൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതോടെ 20 പേരടങ്ങുന്ന സംഘം തന്നെ ആക്രമിക്കുകയായിരുന്നെന്നും മർദനത്തിൽ തന്റെ മൂക്ക് തകർന്നെന്നും നടൻ പറഞ്ഞു.തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു.നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
‘സത്യം ശിവം സുന്ദരം’ എന്ന പ്രശസ്ത ടെലിവിഷൻ സീരീസിലൂടെയാണ് ചേതൻ ചന്ദ്ര പ്രശസ്തനായത്. പ്രേമിസം, പി.യു.സി, രാജധാനി, ബസാർ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.