പുതിയ ചിത്രവുമായി ഹരിഹരന്‍ വരുന്നു; നൃത്തം അറിയുന്ന പുതുമുഖ നായികയ്ക്ക് അവസരം

മലയാള സിനിമയുടെ ലജന്ററി ഡയറക്ടര്‍ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും ഒന്നിക്കുന്നു. 22-30 വയസ്സിനിടയില്‍ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടി കാസ്റ്റിംഗ് കാള്‍ പുറത്ത് വിട്ടു

author-image
Athira Kalarikkal
New Update
hariharan

Hariharan

Listen to this article
0.75x 1x 1.5x
00:00 / 00:00

 മലയാള സിനിമയുടെ ലജന്ററി ഡയറക്ടര്‍ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും ഒന്നിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷന്‍ ബാനറായ കാവ്യാ ഫിലിം കമ്പനിയും ഒന്നിക്കുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷാണ് ആരാധകരില്‍. 2018', 'മാളികപ്പുറം' എന്നി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷന്‍ ബാനറാണ് കാവ്യ ഫിലിം കമ്പനി. ഹരിഹരന്‍ - കാവ്യാ ഫിലിം കമ്പനി ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ പുറത്ത് വന്നിരുന്നു. 25-35 വയസ്സിനിടയില്‍ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും , 22-30 വയസ്സിനിടയില്‍ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയാണ് കാസ്റ്റിംഗ് കാള്‍ പുറത്ത് വിട്ടിരിക്കുന്നത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ആന്‍ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവില്‍ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സിനിമ. വിഷ്ണു വിനയാണ് ആനന്ദ് ശ്രീബാലയുടെ സംവിധായകന്‍. 

 

 

 

director hariharan kavya films company casting call