'സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു'; ചിത്രങ്ങള്‍ വൈറല്‍

എന്റെ പ്രിയപ്പെട്ടവര്‍ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല'

author-image
Athira Kalarikkal
Updated On
New Update
Mahalakshmi

കാവ്യാ മാധവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മലയാളത്തിന്റെ താരദമ്പതികളായ ദിലീപിന്റെയും കാവ്യാമാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെയും (മാമ്മാട്ടി) സൂപ്പര്‍താരം സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ വൈറല്‍. കാവ്യ മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ വച്ചായിരുന്നു ചിത്രങ്ങള്‍.

'സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവര്‍ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കാവ്യ മാധവന്‍ കുറിച്ചത്.

 

 

mahalakshmi Suresh Gopi Kavya Madhavan Wedding Party