ലോകം തലകീഴായി ആസ്വദിച്ച് കീർത്തി സുരേഷ്

‘ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്. മനസ്സമാധാനം. ഇത് ചെയ്യാൻ എന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റിനടന്ന് എന്റെ തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി

author-image
Anagha Rajeev
New Update
dsfghj
Listen to this article
0.75x1x1.5x
00:00/ 00:00

മിനിറ്റുകളോളം ശീർഷാസനം ചെയ്യുന്ന നടി കീർത്തി സുരേഷിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു ഫാം ഹൗസിൽ ശീർഷാസനത്തിൽ നിൽക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ലോകം തലകീഴായി നിരീക്ഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കീർത്തി വിഡിയോ പങ്കുവച്ചത്.

‘‘ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്. മനസ്സമാധാനം. ഇത് ചെയ്യാൻ എന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റിനടന്ന് എന്റെ തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി. ഈ മനോഹരമായ റിസോർട്ടിൽ താമസിക്കാനും വിശ്രമിക്കാനും വർക്ക്ഔട്ട് ചെയ്യാനും അവസരം ഒരുക്കിയതിന് കളപ്പുര ഫാംഹൗസിനോട് നന്ദിയുണ്ട്. എന്നാണ് കീർത്തി സുരേഷ് കുറിച്ചത്.

സിനിമയിലെത്തിയ ആദ്യ കാലങ്ങളിൽ ബോഡി ഷേയ്‌മിങ്ങിനു വിധേയയാക്കപ്പെട്ടിരുന്ന താരമാണ് കീർത്തി സുരേഷ്. എന്നാൽ പിന്നീട് കൃത്യമായ വ്യായാമവും ഡയറ്റും ചെയ്ത് തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായാണ് കീർത്തി എത്തിയത്. ഇപ്പോൾ ഫിറ്റ്‌നസ്സ്ന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും താരം തയാറല്ല. കൃത്യമായി ജിമ്മിൽ പോകുകയും വർക്കൗട്ട്, യോഗ എന്നിവ മുടങ്ങാതെ പരിശീലിക്കുന്നുണ്ട്.‌

താരം ഇപ്പോൾ ബോളിവുഡിലും സജീവമാവമാണ്. ബോളിവുഡിൽ വരുൺ ധവാനൊപ്പം എത്തുന്ന ബേബി ജോൺ റിലീസിനൊരുങ്ങുകയാണ്. രഘുത്താത്ത, റിവോൾവർ റീത്ത എന്നിങ്ങനെയുള്ള തമിഴ് സിനിമകളിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

keerthi suresh