നല്ല നാളേക്കായി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന് കുക്കു പരമേശ്വരൻ

നാളെ ഇത്തരം കാര്യങ്ങൾ ഇല്ലാതെ നോക്കേണ്ടതുണ്ട്. സിനിമ മേഖല ഒരു തൊഴിലിടമാണ്. പുതിയ തലമുറ അവിടേക്ക് വരുന്നതാണ്. നല്ല നാളേക്കായി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം. 

author-image
Anagha Rajeev
New Update
kukku parameshwaran
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള സിനിമയിൽ മാത്രമല്ല സ്ത്രീകളുള്ള എല്ലാ മേഖലയിലുള്ള പ്രശ്നമാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെന്ന് കുക്കു പരമേശ്വരൻ. മലയാള സിനിമ നരിടുന്ന പ്രശ്നം തന്നെയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിഷ പറഞ്ഞിരിക്കുന്നത്. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉടനെ പരിഹാരം കാണുകയാണ് ഇനി വേണ്ടത്. നീതി കിട്ടാത്തവർക്ക് നീതി ലഭ്യമാക്കണം. നാളെ ഇത്തരം കാര്യങ്ങൾ ഇല്ലാതെ നോക്കേണ്ടതുണ്ട്. സിനിമ മേഖല ഒരു തൊഴിലിടമാണ്. പുതിയ തലമുറ അവിടേക്ക് വരുന്നതാണ്. നല്ല നാളേക്കായി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം. 

ഇതോടൊപ്പം തന്നെ കുക്കു പരമേശ്വരൻ പറഞ്ഞ മറ്റൊരു കാര്യമാണ് സ്ത്രീകൾ ഇത്തരം ചൂക്ഷണം അനുഭവപ്പെടുന്നത് മലയാള സിനിമയിൽ മാത്രമല്ല എന്നതും. മറ്റു തൊഴിലിടത്തും റോഡിലുമടക്കം സ്ത്രീകൾക്ക് ഇത്തരം ചൂക്ഷണം നേരിടേണ്ടിവരുന്നുണ്ട്. ഇത് കേരളത്തിൽ മാത്രമെ മനടക്കുകയുള്ളു മറ്റൊരു ഭാഷയിലും നടക്കില്ലെന്നും കുക്കു പരവേശ്വരൻ വ്യക്തമാക്കി. 

Kuku Parameswaran