ratheesh balakrishnan poduvals new movie anyagraha jeevikal
രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വീണ്ടും നായകനാകാൻ കുഞ്ചാക്കോ ബോബൻ. അന്യഗ്രഹ ജീവികൾ എന്ന് ചിത്രത്തിന് പേരിട്ടതായാണ് റിപ്പോർട്ട്.ഒരു സയൻസ് ഫിക്ഷൻ സിനിമയായിരിക്കുമിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭൂമിയിൽ ജീവിതം സാധ്യമാണോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി എത്തുന്ന അന്യഗ്രഹ ജീവിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം.
കുഞ്ചാക്കോ ബോബനാണ് ചിത്രം നിർമ്മിക്കുന്നത്.അതെസമയം ചിത്രം പ്രാഥമിക ഘട്ടത്തിലാണെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ പറഞ്ഞു.എന്തായാലും കൗതുകകരമായ ഒരു ചിത്രമായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ വെളിപ്പെടുത്തൽ.
നേരത്തെ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ നായകനായത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയും അടുത്തിടെ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം സബിൻ ഊരാളുക്കണ്ടി. കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നു.