/kalakaumudi/media/media_files/TDj2VxTTV9QTuA7qsYqk.jpg)
kunchako boban movie grrr teaser out
‘എസ്ര’യ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗർർർ...’-ന്റെ ടീസർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടുന്ന ചാക്കോച്ചനെ ടീസറിൽ കാണാം.
പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ... എന്നാണ് വിലയിരുത്തൽ. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ എന്നതാണ് മറ്റൊരു പ്രത്യേകത. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം സിനിഹോളിക്സ് ആണ്.
ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട്–സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ,വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോ ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.