മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360'യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ലോക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മണ കമ്പനിയായ രെജപുത്ര.
'ഹാൻഡ് ഇൻ ഹാൻഡ് ക്രിയേറ്റിങ് മാജിക്' എന്ന കൺസപ്റ്റിലെടുത്ത വീഡിയോ സിനിമയുടെ ബിഹൈൻഡ് ദ സീനാണ്. സിനിമയ്ക്ക് ആശംസയറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്, ഇങ്ങനത്തെ പടങ്ങളാണ് വേണ്ടത് ലാലേട്ടാ, ലാൽ മാജിക്കിന് സാക്ഷ്യം വഹിക്കാൻ പോകുന്നു, കാത്തിരിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകൾ.
എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. സിനിമയിൽ ഫർഹാൻ ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻറെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
