ലിറ്റിൽ ഹാർട്സ് സിനിമയുടെ റിലീസ് ജിസിസി രാജ്യങ്ങളില്‍ വിലക്കി

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

 ഷെയ്ൻ നിഗം നായകനാകുന്ന 'ലിറ്റിൽ ഹാർട്സ്' സിനിമയുടെ റിലീസ് ജിസിസി രാജ്യങ്ങളില്‍ വിലക്കി. ചിത്രത്തിന്റെ നിർമ്മാതാവ് സാന്ദ്ര തോമസാണ് വിവരം പത്രക്കുറിപ്പിലൂടെ സമൂഹമാധ്യമങ്ങളിൽ അറിയിച്ചത്. വിലക്കിയതിന് പിന്നിലെ കാരണം ഇപ്പോൾ പറയാനാകില്ല എന്നും ഒരു നിഗൂഢതയുണ്ട് എന്നും സാന്ദ്ര കുറിപ്പിൽ പറയുന്നു. തന്റെ മോഹത്തിനേറ്റ് വലിയ മുറിവാണിതെന്നും പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നതായും സാന്ദ്ര കുറിച്ചു.

'ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്ട്സ്'. എന്നാല്‍ വളരെ ഖേഃദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാർട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ നിങ്ങൾ തിയറ്ററിൽ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാൻ പറയുക. എല്ലായ്പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം.'

നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രമാണ് ആദ്യത്തേത്.

Little Hearts