'ലിറ്റിൽ ഹാർട്സ്' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. 

author-image
Athul Sanil
New Update
littile heart
Listen to this article
0.75x1x1.5x
00:00/ 00:00

ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്നചിത്രമാണ് ലിറ്റിൽ ഹാർട്സ്. ചിത്രത്തിന്റെറിലീസ്ജൂൺ 7 ആണ്. എന്നാൽചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. 

'ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ തീയറ്ററില്‍ എത്തുന്ന ചിത്രം കാണാണമെന്നും' സാന്ദ്ര പോസ്റ്റില്‍ പറയുന്നു. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.

Little Hearts malayalam move