Lokesh Kanakaraj & Amir Khan
ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ലോകേഷും ആമിര്‍ ഖാനൊപ്പം പാന്‍ ഇന്ത്യന്‍ സിനിമയ്ക്കായൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ മൈത്രി മൂവിസായിരിക്കും ചിത്രം നിര്‍മ്മിക്കുക. രജനികാന്ത് നായകനാകുന്ന 'കൂലി'യാണ് ലോകേഷിന്റെ അടുത്ത ചിത്രം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കലാനിധി മാരനാണ് നിര്‍മ്മാതാവ്.