പറയാൻ ഭയക്കുന്ന പ്രണയങ്ങൾ ; 'ലിറ്റിൽ ഹാർട്സ്' റിവ്യൂ

ചിത്രം കൈകാര്യം ചെയ്യുന്നതും ചെറിയ സംഭവങ്ങളുമല്ല. ജി സി സി യിൽ വിലക്കണമെങ്കിൽ എന്തെങ്കിലും കാണാതിരിക്കില്ലല്ലോ.

author-image
Athul Sanil
New Update
littile hearts movie
Listen to this article
0.75x 1x 1.5x
00:00 / 00:00

ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവരുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് ലിറ്റൽ ഹേർട്സ്. കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസ് ആയത്. ചിത്രം ഇറങ്ങുന്നത്തിന്റെ തലേദിവസം ജി സി സി യിൽ റിലീസ് ഉണ്ടാവില്ല എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഒരു പക്ഷെ ട്രൈലെറും ടീസറും കണ്ടവർക്ക് തോന്നിക്കാണും പ്രകൃതിപടം എന്തിനാരിക്കും റിലീസ് ചെയ്യാതിരിക്കുന്നത്. പക്ഷെ അതിനുള്ള ഉത്തരം പടം കണ്ടു കഴിയുമ്പോൾ കിട്ടും. പടം സംസാരിക്കുന്നത് ലേശം ഗൗരവമുള്ള വിഷയം തന്നെയാണ്.

 

മൂന്ന് പ്രണയങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അതിനിടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളും, അതെങ്ങനെ പരിഹരിക്കുന്നു എന്നുള്ളതൊക്കെയാണ് സിനിമയിലുള്ളത്. ചിത്രത്തിൽ സിബി എന്ന കഥാപാത്രമാണ് ഷെയ്ൻ ചെയ്യുന്നത്. അഭിനേതാക്കളുടെ നല്ല പ്രകടനം കൂടുതൽ ചിത്രത്തിലെക്ക് പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്. അതിൽ എടുത്തു പറയേണ്ടത് ബാബു രാഷെയ്ൻ നിഗവും തമ്മില്ലുള്ള ഒരു കോമ്പിനേഷൻ തന്നെയാണ്. എന്നാൽ എവിടെയൊക്കയോ ഷെയ്‌ന്റെ കൈയ്യിൽ നിന്നും ക്യാരകടർ നഷ്ട്ടമായോ എന്ന് തോന്നിപ്പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതുപോലെ തന്നെ ചിത്രത്തിലെ മറ്റു പ്രധന കഥാപാത്രങ്ങളും നല്ല രീതിയി തന്നെ ചെയ്തിട്ടുണ്ട്.

 

ഇന്റർവെൽ വരെ പതിയെ പൊയ്ക്കൊണ്ടിരുന്ന സിനിമയിൽ ഇന്റെർവലിൽ ഒരു ചെറിയ ട്വിസ്റ്റ് അങ്ങ് വരും പിന്നീട് സിനിമ കൂടുതൽ ആകർഷകമാകുന്നുണ്ട്. പിന്നീട് ചെറിയ ലാഗ് വരുന്നുണ്ടെങ്കിലും അതിനെ കവർ ചെയ്യ പറ്റുന്നതാരിക്കും അടുത്ത സീൻ. അതാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ്. വെറും ഒരു പ്രകൃതി പടം എന്ന് പറഞ്ഞു മാറ്റി നിർത്തണ്ടതല്ല ലിറ്റിൽ ഹേർട്സ്. ചിത്രം കൈകാര്യം ചെയ്യുന്നതും ചെറിയ സംഭവങ്ങളുമല്ല. ജി സി സി യിൽ വിലക്കണമെങ്കിൽ എന്തെങ്കിലും കാണാതിരിക്കില്ലല്ലോ. എന്നാൽ ചിലതൊക്കെ കണ്ടു പഴകിച്ച കാര്യങ്ങളുംണ്. ആവിശ്യമില്ലാത്ത സീനുകളും ചിത്രത്തിൽ ഉള്ളതുപോലെ തോന്നി, അതായതു വെറുതെ വലിച്ചു നീട്ടുന്ന പോലെ ഒരു തോന്നലും ഉണ്ടായി.

 

ചിത്രത്തിലെ കോമഡി എല്ലാം കണക്ട് ആയില്ലെങ്കിലും, ചിലതൊക്കെ ചിരി പടർത്തുന്നത് തന്നെയായിരുന്നു. സാന്ദ്ര തോമസ്, വിൽ‌സൺ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റ് സംഗീതം കൈലാസ് മേനോൻ ആണ്. അദ്ദേഹം നന്നായിട്ടു തന്നെ അത് ചെയ്തിട്ടുണ്ട് എന്ന് പറയാം. ഷൈൻ ടോം ചാക്കോയിന്റെ പേര് പറയാതെ പോകുന്നതും ശരിയല്ല. ഇത്തരത്തിൽ ഒരു വേഷം ചെയ്യാൻ കാണിച്ചതിന് കയ്യടി അർഹിക്കുന്നുണ്ട്. ഫാമിലി ആയിട്ട് തീയേറ്ററിൽ തന്നെ കണ്ടാസ്വതിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ലിറ്റിൽ ഹേർട്സ്.

shane nigam shine tom chacko Little Hearts