വിണൈതാണ്ടി വരുവായ' എന്റെ കവിതയുടെ പേരാണ്,  ഞാൻ കോപ്പിറൈറ്റ് ചോദിക്കാറില്ല; വൈരമുത്തു

വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്ന് കരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നത്.

author-image
Anagha Rajeev
Updated On
New Update
tdrgg
Listen to this article
0.75x1x1.5x
00:00/ 00:00

സംഗീതസംവിധായകൻ ഇളയരാജയെ വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചാണ് വൈരമുത്തു സംസാരിച്ചത്. താൻ എഴുതിയ ഗാനങ്ങളിലെ വരികൾ സിനിമകളുടെ പേരായി ഉപയോഗിക്കാറുണ്ട്. എന്നാൽ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നാണ് വൈരമുത്തു പറയുന്നത്. 

വിണൈതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിന്നു, ഇത് പിന്നീട് സിനിമകൾക്ക് ഉപയോഗിച്ചു.
ആരും സമ്മതം ചോദിക്കാതെയാണ്  പേരുകൾ സിനിമയ്ക്ക് നൽകിയത്. താൻ ആരോടും ഇതേ കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്ന് കരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നത്.

താൻ സംഗീതം നൽകിയ പാട്ടുകൾ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രസ്താവന. 

lyricist vairamuthu