മച്ചാൻ്റെ മാലാഖ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

author-image
Greeshma Rakesh
New Update
machante malakha

machante malakha first look poster out

Listen to this article
0.75x 1x 1.5x
00:00 / 00:00

 ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്.പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു , വിനീത് തട്ടിൽ,എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു.ഭർത്താവിനെ അമിതമായ സ്നേഹിച്ച്  ജീവിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളുമൊക്കെ കോർത്തിണക്കിയതികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം.ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന താരങ്ങളാണ്.

കഥ -ജക്സൻ ആൻ്റെണി,തിരക്കഥ- അജീഷ് തോമസ്,ഗാനങ്ങൾ സിൻ്റോ സണ്ണി,സംഗീതം - ഔസേപ്പയ്യൻ,ഛായാഗ്രഹണം - വിനോദ് മേനോൻ,എഡിറ്റിംഗ് രതീഷ് രാജ്,കലാസംവിധാനം - സഹസ് ബാല,മേക്കപ്പ് - ജിതേഷ് പൊയ്യ,കോസ്റ്റ്യും - ഡിസൈൻ. അരുൺ മനോഹർ,നിശ്ചല ഛായാഗഹണം - ഗിരിശങ്കർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിജോ ജോസ്,പ്രൊഡക്ഷൻ മാനേജർ. അഭിജിത്ത്.കെ.എസ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് പ്രതീഷ് മാവേലിക്കര,നസീർ കൂത്തുപറമ്പ്,പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,പി.ആർ.ഒ-വാഴൂർ ജോസ്.

machante malakha