മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം ''കുമ്മാട്ടിക്കളി''; വീഡിയോ ഗാനം എത്തി

മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ, ലെന, അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

author-image
Greeshma Rakesh
New Update
madhav-suresh-

madhav suresh movie Kummatikali video song

Listen to this article
0.75x 1x 1.5x
00:00 / 00:00

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ ശങ്കർ രാജ ആലപിച്ച കടൽ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവിക സതീഷ്, യാമി എന്നിവരാണ് നായികമാരായെത്തുന്നത്. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ, ലെന, അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയാണ് കുമ്മാട്ടിക്കളിക്കുള്ളത്. ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നതെന്ന് സംവിധായകൻ വിൻസെന്റ് സെൽവ പറയുന്നു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും അവിടുത്തെ ജീവിതങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടേഷ് വി നിർവ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സജു എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ സംഗീതം പകരുന്നു.

സംഭാഷണം ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ ആന്റണി, സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ മഹേഷ് നമ്പി, കോസ്റ്റ്യൂംസ് അരുൺ മനോഹർ, സ്റ്റിൽസ് ബാവിഷ്, പോസ്റ്റർ ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ്. ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമ്മാട്ടിക്കളി ഉടൻ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ- എ എസ് ദിനേശ്.

 

 

Kummatikali madhav suresh new video song Malayalam Movie News