ചോക്ലേറ്റ് ലുക്കിൽ തിളങ്ങി മാധവൻ

താരത്തിൻറെ സോൾട്ട് ആൻറ് പെപ്പർ ലുക്കിലുളള ചിത്രങ്ങൾ സോഷ്യലിടത്ത് ശ്രദ്ധനേടിയ ഒന്നായിരുന്നു. എന്നാലിപ്പോഴിതാ ക്ലീൻ ഷേവിലുളള മാധവനെയാണ് ഇഷ്ടമെന്ന്  തുറന്നു പറഞ്ഞിരിക്കുകയാണ് മാധവൻറെ അമ്മ സരോജ രംഗനാഥൻ.

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

അലൈപ്പായുദേ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ചോക്ലേറ്റ് നായകനായി മാറിയ നടനാണ് മാധവൻ. നിരവധി ആരാധകരുള്ള താരമാണ് ആർ മാധവൻ. നിഷ്കളങ്കമായ ചിരിയിലൂടെയും നിരവധി ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ താരം അടുത്തിടെ വില്ലൻ വേഷത്തിലെത്തിയും കയ്യടി വാങ്ങിയിരുന്നു. 

സമൂഹമാധ്യമങ്ങളിൽ സജീവമായ മാധവൻ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. താരത്തിൻറെ സോൾട്ട് ആൻറ് പെപ്പർ ലുക്കിലുളള ചിത്രങ്ങൾ സോഷ്യലിടത്ത് ശ്രദ്ധനേടിയ ഒന്നായിരുന്നു. എന്നാലിപ്പോഴിതാ ക്ലീൻ ഷേവിലുളള മാധവനെയാണ് ഇഷ്ടമെന്ന്  തുറന്നു പറഞ്ഞിരിക്കുകയാണ് മാധവൻറെ അമ്മ സരോജ രംഗനാഥൻ. 

മാധവനുമൊത്തുളള ചിത്രത്തിനൊപ്പം രസകരമായ കുറിപ്പും അമ്മ പങ്കുവച്ചു. ‘ക്ലീൻ ഷേവ് ചെയ്ത എന്റെ മകനെ എനിക്കിഷ്ടമാണ്. എപ്പോഴും ഈ നരച്ച താടിയിങ്ങനെ നിലനിർത്തുന്നത് നിർത്തുന്നതിനായി അവൻ ഇന്ന് ക്ലീൻ ഷേവ് ചെയ്തതിന് ശേഷം എനിക്കിന്നൊരു ഫോട്ടോ എടുക്കേണ്ടിവന്നു. ശരിയല്ലേ മാധവാ?’ എന്നാണ് അമ്മ സരോജ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നരച്ച താടിയോട് ഗുഡ് ബൈ പറഞ്ഞ് ക്ലീൻ ഷേവ് ലുക്കിൽ അമ്മയ്ക്കൊപ്പം നിൽക്കുന്ന മാധവനെ ചിത്രത്തിൽ കാണാം.

Tamil Fim actor madhavan