മഹാരാജ ഒടിടിയിലേക്ക്

ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളില്‍ എത്തിയത്. മറ്റ് സിനിമകള്‍ റിലീസിന് ഇല്ലാതിരുന്നതിനാലും മികച്ച കണ്ടന്റും പെര്‍ഫോമന്‍സും ആയതിനാലും വന്‍ സ്വീകാര്യത ചിത്രം നേടി എടുക്കുക ആയിരുന്നു. ആദ്യ 10 ദിവസം കൊണ്ട് 81കോടി രൂപയാണ് മഹാരാജ നേടിയത്.

author-image
Athira Kalarikkal
New Update
maharaja

Maharaja Movie Poster

Listen to this article
0.75x1x1.5x
00:00/ 00:00

അടുത്ത കാലത്ത് തമിഴില്‍ ഇറങ്ങിയ സിനിമകളില്‍ പ്രശംസ പിടിച്ചുപറ്റിയ മക്കള്‍ സെല്‍വന്‍ നായകനായ ചിത്രം മഹാരാജ ഒടിടിയിലേക്കെത്തുന്നു. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം സിനിമയാണ് മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ 
ഒരിടവേളയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട ചിത്രമാണ് മഹാരാജ. നെറ്റഫ്‌ലിക്‌സിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂലൈ 12നാണ് ചിത്രം നെറ്റഫ്‌ലിക്‌സിലേക്ക് എത്തുന്നത്. സിനിമ വിവിധ ഭാഷകളിലും ലഭ്യമാകും. 


ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളില്‍ എത്തിയത്. മറ്റ് സിനിമകള്‍ റിലീസിന് ഇല്ലാതിരുന്നതിനാലും മികച്ച കണ്ടന്റും പെര്‍ഫോമന്‍സും ആയതിനാലും വന്‍ സ്വീകാര്യത ചിത്രം നേടി എടുക്കുക ആയിരുന്നു. ആദ്യ 10 ദിവസം കൊണ്ട് 81കോടി രൂപയാണ് മഹാരാജ നേടിയത്. പ്രഭാസ് ചിത്രം എത്തിയതോടെ മഹാരാജയുടെ പ്രൗഢി കുറഞ്ഞെങ്കിലും ഒടിടിയിലേക്ക് എത്തുന്നതോടെ ഇതെല്ലാം വീണ്ടെടുക്കാനാകും.

netflix ott release Maharaja