മാളവിക ജയറാം വിവാഹിതയായി; നിറകണ്ണുകളോടെ അനുഗ്രഹിച്ച് ജയറാം

32 വർഷം മുമ്പ് ജയറാമിന്റെയും  പാർവ്വതിയുടെയും വിവാഹവും ഗുരുവായൂരിൽ വെച്ച് തന്നെയാണ് നടന്നത്.

author-image
Vishnupriya
New Update
malavika

മാളവിക ജയറാമിൻറെ വിവാഹ ചടങ്ങിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

തെന്നിന്ത്യയിലെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ് വരൻ. വികാര നിർഭരനായി ജയറാം വധുവരന്മാരെ അനുഗ്രഹിച്ചു. ഗുരുവായൂരിൽ വെച്ച് രാവിലെ 6.15 ന് ആയിരുന്നു മുഹൂർത്തം. ചടങ്ങിൽ താരങ്ങളുടെ അടുത്ത ദമ്പതികൾ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. 

രാവിലെ 10.30 മുതൽ തൃശൂർ ഹയാത് ഹോട്ടലിൽ വിവാഹ സൽക്കാരം നടക്കും. പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ വിശിഷ്ടതിഥികൾ വിരുന്നിൽ പങ്കെടുക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞത്. യു കെയിൽ ചാർട്ടേഡ്‌ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് നവനീത്. പാലക്കാട് നെന്മാറ കുടുംബാഗവും യു എന്നിലെ മുൻ ഉദ്യോഗസ്‌ഥനുമായ ഗിരീഷ് ചെംനോന്റെയും വത്സയുടെയും മകനാണ് നവനീത്.

32 വർഷം മുമ്പ് ജയറാമിന്റെയും  പാർവ്വതിയുടെയും വിവാഹവും ഗുരുവായൂരിൽ വെച്ച് തന്നെയാണ് നടന്നത്. മകൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരുണി കലിംഗരുടെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു

jayaram malavika jayaram parvathy