പ്രിയദർശൻ ചിത്രം ’ഒപ്പം’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; പ്രധാന വേഷത്തിൽ സെയ്ഫ് അലിഖാൻ

2016 ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പം’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. സെയ്ഫ് അലി ഖാൻ ആകും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുകg

author-image
Rajesh T L
Updated On
New Update
priyan

പ്രിയദർശൻ സെയ്ഫ് അലി ഖാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

2016 ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പം’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. സെയ്ഫ് അലി ഖാൻ ആകും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കാഴ്ചാ പരിമിതിയുള്ള ജയരാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ ബോബി ഡിയോൾ എത്തിയേക്കും. 

മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല ചിത്രം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും. സാറ അലിഖാനും സിനിമയിലൊരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഒപ്പം മലയാളത്തിൽ വൻ ഹിറ്റായിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സമുദ്രക്കനി, മീനാക്ഷി, മാമുക്കോയ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ. ചിത്രം കന്നഡയിൽ ശിവ് രാജ് കുമാർ നായകനായി നേരത്തെ റീമേക്ക് ചെയ്തിരുന്നു.

ജൂലൈയിൽ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം. നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ‘ഭൂൽ ഭുലയ്യ’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് അക്ഷയ് കുമാർ- പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. തെന്നിന്ത്യയിൽ നിന്ന് പോയി ബോളിവുഡിൽ വിജയങ്ങൾ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദർശൻറെ സ്ഥാനം. 

Saif Ali Khan priyadarshan malayalam movies oppam movie