ഒടിടിയിലും ചിരിപൂരമൊരുക്കാൻ എത്തുന്നു 'പ്രേമലു'; റിലീസ് പ്രഖ്യാപിച്ചു

ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

author-image
anumol ps
New Update
premalu

ചിത്രത്തിന്റെ പോസ്റ്റർ

Listen to this article
0.75x1x1.5x
00:00/ 00:00

തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച  പ്രേമലു പുത്തൻ തേരോട്ടത്തിനായി  ഇനി ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ‌ 12 ന് ചിത്രം എത്തും. ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ​ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.  ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കുകയും ചെയ്തിരുന്നു. 

നിലവിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലു റിലീസ് ചെയ്തിരുന്നു. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. 

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 

release ott malayalammovie april12 premalu