/kalakaumudi/media/media_files/kKaZrFdRyr3xCkJRvK5k.jpg)
malayalam movie sree muthappan
ആചാര വിധിപ്രകാരമുള്ളh ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന "ശ്രീ മുത്തപ്പൻ" എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ നാളെ മെയ് 7ന് നടക്കും.വൈകുന്നേരം 3 മണിക്ക് കൊച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ഓഡിയോ ലോഞ്ച്.
പ്രതിഥി ഹൗസ് ക്രീയേഷൻസിൻ്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ശ്രീ മുത്തപ്പൻ " പ്രസ്തുത സ്ഥലത്ത് ആചാരവിധിപ്രകാരം ശ്രീമുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ശ്രീമുത്തപ്പൻ വെള്ളാട്ടത്തിൻ്റെ ഈശ്വര സാന്നിധ്യത്തിൽ സിനിമയിൽ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടൻ ടീസർ റിലീസിംഗ് നിർവ്വഹിക്കും.
സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ ഓഡിയോ ലോഞ്ചിംഗ് ശ്രീമുത്തപ്പൻ്റെ ഈശ്വര സാന്നിധ്യത്തിൽ നിർവ്വഹിക്കും.പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു ചടങ്ങിൽ സംബന്ധിക്കും. ചലച്ചിത്ര താരം അല എസ് നയന , ശ്രീമുത്തപ്പൻ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവൻ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.