ടര്‍ബോ ഡബ്ബിങ്ങിന് മമ്മൂട്ടി എത്തി; ചിത്രം വൈറല്‍

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ടര്‍ബോ ചിത്രത്തിന്റെ ഡബ്ബിങ്ങിനെത്തിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

author-image
Athira Kalarikkal
New Update
Turbo

Actor Mammootty

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ജൂണ്‍ 13ന് റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ടര്‍ബോ ചിത്രത്തിന്റെ ഡബ്ബിങ്ങിനെത്തിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് തിയേറ്ററുകളില്‍ ആരവം തീര്‍ക്കുന്ന മമ്മൂട്ടി മാജിക്ക് ടര്‍ബോയിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

   ചിത്രത്തില്‍ വിയറ്റനാം ഫൈറ്റേഴ്‌സ് ആണ് ആക്ഷന്‍ രംദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടര്‍ബ്ബോയിലെ ഫൈറ്റിങ് സീനുകള്‍ പ്രതീക്ഷകള്‍ക്കതീതമാകും എന്നത് ഉറപ്പാണ്. 

  ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ 'പര്‍സ്യുട്ട് ക്യാമറ' ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.  പര്‍സ്യുട്ട് ക്യാമറയില്‍ 200 കിലോമീറ്റര്‍ സ്പീഡ് ചേസിങ് ചിത്രീകരിക്കാനാകും.

  ബോളിവുഡില്‍ 'പഠാന്‍'എന്ന ചിത്രത്തില്‍ ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 

malayalam movie actor mammootty Turbo