മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ  ചിത്രീകരണം 4 സീസൺസ് പൂർത്തിയായി

ജാസ്,  ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം.

author-image
Anagha Rajeev
New Update
4 season
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം  "4 സീസൺസ് " ചിത്രീകരണം പൂർത്തിയായി.

ജാസ്,  ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം.

വെറുമൊരു കല്യാണ ബാൻറ് സംഗീതജ്ഞനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോൺസിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരൻ്റെ കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും യാത്ര കൂടിയാണ് 4 സീസൺസ്. 

മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, കൊച്ചുണ്ണി പ്രകാശ്, ബ്ലെസ്സി സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ - ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം - ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം സംവിധാനം - വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം - ക്രിസ് എ ചന്ദർ, എഡിറ്റിംഗ് - ആർ പി കല്യാൺ, സംഗീതം - റാലേ രാജൻ (USA), ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം - മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ്  വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി ഗാനം കമ്പോസർ - ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ചമയം - ലാൽ കരമന, കോറിയോഗ്രാഫി - കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ - അജയ് തുണ്ടത്തിൽ.

movie update malayalam movie