'മലയാളി ഫ്രം ഇന്ത്യ' വെറും തമാശയല്ല, ഇത് വേറെ ലെവല്‍ ഐറ്റം; ടീസര്‍ പുറത്ത്

നിവിന്‍ പോളി നായകനായി വരാനിരിക്കുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ ചര്‍ച്ചയാകുന്നു. ഇതുവരെ കണ്ട കാഴ്ചയൊന്നുമല്ല പുതിയ ടീസറില്‍ എത്തിയിരിക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
Malayali From India teaser

Movie Teaser

Listen to this article
0.75x 1x 1.5x
00:00 / 00:00

   നിവിന്‍ പോളി നായകനായി വരാനിരിക്കുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ ചര്‍ച്ചയാകുന്നു. ഇതുവരെ കണ്ട കാഴ്ചയൊന്നുമല്ല പുതിയ ടീസറില്‍ എത്തിയിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ പ്രൊമോ രസകരമായതും ചിരിപ്പിക്കുന്നതുമായിരുന്നു എന്നാല്‍ പുതിയ ടീസറില്‍  ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുന്ന നിവിന്‍ പോളി കഥാപാത്രത്തെ കാണാന്‍ സാധിക്കും. 

     ചിത്രത്തിന്റെ സംവിധാനം സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമന്‍ നിര്‍വഹിക്കുന്നു. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍ ,ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, എന്നിവരും എത്തുന്നു.

     ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍,   ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍ സൗണ്ട് ഡിസൈന്‍  സിങ്ക് സിനിമ, ഫൈനല്‍ മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍. 

     ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം,   കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റര്‍ ബില്ലാ ജഗന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്എക്‌സ് പ്രോമിസ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്, വിതരണം മാജിക് ഫ്രെയിംസ്.

 

 

malayalam movie nivin pauly malayali from india teaser