മമ്മൂക്കയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്; ആസിഫ് അലി

സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാതെ മമ്മൂട്ടിയ്ക്ക് എതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുകയാണെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് വ്യക്തമാക്കി. 

author-image
Anagha Rajeev
Updated On
New Update
sadsf
Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ മമ്മൂട്ടിയ്ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാതെ മമ്മൂട്ടിയ്ക്ക് എതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുകയാണെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് വ്യക്തമാക്കി. 

"നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുകയാണവർ. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മൾ അതിനെ പറ്റി കേൾക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂ‍ഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കില്ല അതിനെ പറ്റി ആലോചിക്കുക 
പോലുമുണ്ടാകില്ല", എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. തലവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് നടന്റെ പ്രതികരണം. 

മെയ് 24നാണ് തലവൻ തിയറ്ററുകളിൽ എത്തുക. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Asif ali Mammooka